Saturday, December 2, 2023
-Advertisements-
KERALA NEWSബൈക്കിൽ നിന്നും ഒരാൾ നിലത്ത് വീഴുന്നത് കണ്ടു സഹോദരി കാറിൽനിന്നിറങ്ങി; പിന്നാലെ സലാഹുദ്ദീൻ ഇറങ്ങി കൈയ്യിൽ...

ബൈക്കിൽ നിന്നും ഒരാൾ നിലത്ത് വീഴുന്നത് കണ്ടു സഹോദരി കാറിൽനിന്നിറങ്ങി; പിന്നാലെ സലാഹുദ്ദീൻ ഇറങ്ങി കൈയ്യിൽ കരുതിയ ആയുധവുമായി വെട്ടി കൊലപ്പെടുത്തി

chanakya news
-Advertisements-

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീൻ സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ ഷോപ്പിങ് കഴിഞ്ഞ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിന്റെ പിന്നിൽ ബൈക്ക് ഇടിക്കുന്നത്. ബൈക്കിൽ ഉണ്ടായിരുന്ന ഒരാൾ നിലത്ത് വീണുകിടക്കുന്ന കണ്ടതിനെത്തുടർന്ന് ഇളയ സഹോദരിയാണ് ആദ്യം കാറിൽ നിന്ന് പുറത്തേക്കിറങ്ങിയത്. ഇതിന് പിന്നാലെ സലാഹുദ്ദീനും പുറത്തേക്കിറങ്ങി. തുടർന്ന് ബൈക്കിലെത്തിയ സംഘം ആയുധം കൈയ്യിലെടുത്ത് സലാഹുദ്ദീന്റെ തലയ്ക്കും കഴുത്തിനും വെട്ടുകയായിരുന്നു.

-Advertisements-

സലാഹുദ്ദീനെ വെട്ടുന്നത് കണ്ടു സഹോദരിമാർ നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും ആഴത്തിലുള്ള വെട്ടേറ്റതിനെ തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തല പിളർത്തിയുള്ള വെട്ടാണ് മരണകാരണം. ശരീരത്തിന്റെ പലഭാഗങ്ങളിലായി വെട്ടേറ്റെങ്കിലും മരണകാരണം തലയ്ക്കും കഴുത്തിനുമുള്ള ആഴത്തിലുള്ള വെണെന്നാണ് പ്രാഥമിക നിഗമനം ആക്രമികൾ ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. റോഡിന്റെ ഇരുഭാഗത്തും സിസിടിവി ഉള്ളതിനാലാണ് ചുണ്ടയിലിനും കൈച്ചേരിയ്ക്കും ഇടയിലുള്ള വളവ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ഇവിടെവെച്ച് ആക്രമണം നടത്തിയാൽ ക്യാമറക്കണ്ണുകളിൽ അത് പതിയില്ലെന്നും വിജനമായ സ്ഥലമായതിനാലും ഇത് കൊലപാതകത്തിന് ആക്രമികളെ ഏറെ പ്രേരിപ്പിച്ചു.

-Advertisements-