ബൊമ്മി എന്ന കഥാപാത്രം ആയിമാറാൻ നിരവധി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട് ; അപർണ ബാലമുരളി

സുധ കോങ്കാര സംവിധാനം ചെയ്ത് സൂര്യ അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തി ഇതിനോടകം സൂപ്പർഹിറ്റായ തമിഴ് സിനിമയാണ് സൂരറൈ പൊട്രൂ. കഴിഞ്ഞ നവംബർ 12നു ആമസോൺ പ്രൈയിം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ അപർണ ബലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. അപർണയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ താൻ എങ്ങനെ ഇങ്ങനെയൊരു സിനിമയുടെ ഭാഗമായി എന്ന് വെളിപ്പെടുത്തുകയാണ് അപർണ ബാലമുരളി. സഹപ്രവർത്തകർ ഇറക്കിയ വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ബൊമ്മി എന്ന കഥാപാത്രം ആയിമാറാൻ നിരവധി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട്. ബൊമ്മി സംസാരിക്കുന്ന മധുര ഭാഷ പടിക്കാൻ ഒരു സഹായിയും ഉണ്ടായിരുന്നു എന്നും താരം വിഡിയോയിൽ പറയുന്നു. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് അപർണ്ണയും സഹ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നത്.

Also Read  ആ രംഗം ചെയ്യാൻ മമ്മുട്ടി തയ്യാറായില്ല പിന്നെ സംവിധായകൻ ചെയ്തത് ഇങ്ങനെ ; തുറന്ന് പറഞ്ഞ് തെസ്‌നി ഖാൻ