ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : വീടിന്റെ രണ്ടാം നിലയിൽ നിന്നും ബോംബ് പൊട്ടിയതിനെ തുടർന്ന് പരിക്കേറ്റ ബജ്‌രംഗ്‌ ദൾ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. വടകര ചെരതണ്ടൂർ സ്വദേശി ഹരിപ്രസാദിനെതിരെയാണ് വടകര പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഹരിപ്രസാദിന്റെ വീട്ടിൽ സ്‌ഫോടനമുണ്ടായത്.

ഹരിപ്രസാദിന്റെ വീടിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നത്. ബോംബ് സ്‌ഫോടനത്തെ തുടർന്ന് ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. ബോംബ് സ്ഫോടനം ഉണ്ടായതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സ്‌ഫോടനത്തിൽ പരിക്കേറ്റ ഹരിപ്രസാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

  ശാരീരിക ബുദ്ധിമുട്ടുള്ള മകളെ പൊന്നുപോലെ നോക്കാൻ നൽകിയത് കണക്കില്ലാത്തപോലെ സ്വത്തുക്കളും സ്വർണ്ണവും: ഭർത്താവ് ഗുണ്ടാസംഘത്തിലെ ആളായിരുന്നെന്നുള്ളത് തിരിച്ചറിയാൻ വൈകി: മകളെ അവൻ കൊ-ന്നതാണ്: പിതാവ് വിജയസേനന്റെ വെളിപ്പെടുത്തൽ

ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. എന്നാൽ ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങളാണ് സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും പോലീസ് കണ്ടെടുത്തത്. മാരക ശേഷിയുള്ള സ്ഫോടകവസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കാട്ടുപന്നികളെ തുരത്താൻ ഉപയോഗിക്കുന്ന നാടൻ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS