ബോഡിഗാർഡ് മലയാളത്തിൽ ചെയ്യുമ്പോൾ അനുഭവിക്കാത്ത വേദനകൾ ഇല്ല: വെളിപ്പെടുത്തലുമായി സിദ്ധിഖ്

മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞ ശേഷവും മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റേതായ ചിത്രങ്ങൾ പുറത്തിറക്കിയ സിദ്ധിഖ് തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ഒരു പ്രതിസന്ധിയെ പറ്റി തുറന്ന് പറയുകയാണ്‌. ദിലീപ് നായക വേഷത്തിൽ എത്തി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ബോഡി ഗാർഡ് പിന്നീട് തമിഴ്, ഹിന്ദി പതിപ്പ് അടക്കം ഇറങ്ങി വൻ വിജയം നേടുകയും ചെയ്തിരുന്നു.

ദിലീപിന്റെ നായികയായി നയൻ‌താര എത്തിയ ചിത്രം നല്ല സിനിമയായിരുന്നിട്ടും അതിന് എതിരെ പലരും വിമർശനവുമായി രംഗത്ത് എത്തിയെന്നും പല കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ആളാണ് തന്നെനും ബോഡി ഗാർഡ് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എല്ലാ രീതിയിലും വേദനയുണ്ടാകുന്ന അനുഭവങ്ങളാണ് ഉണ്ടായതെന്നും നിർമ്മാണ ഘടത്തിലും വിതരണ സമയത്തും തനിക്ക് വേദന മാത്രമാണ് ലഭിച്ചതെന്നും സിദ്ധിഖ് പറയുന്നു.

Also Read  പ്ലസ്‌ടു വിൽ പഠിക്കുമ്പോഴുള്ള ഫോട്ടോ പങ്ക് വെച്ചു ; അമ്പലത്തിലെ ശാന്തിക്കാരനുമായുള്ള പ്രണയം പുറത്തായി

ഒരു വിഭാഗം ആളുകൾ മാത്രമാണ് സിനിമ നല്ലതെന്ന് പറഞ്ഞതെന്നും എന്നാൽ അതിനേക്കാൾ ഏറെ വിമർശനം ഇ സിനിമ നേരിട്ടെന്നും എന്നാൽ ആ കാര്യങ്ങളൊക്കെ താൻ മറക്കാൻ ശ്രമിക്കുവാണെന്നും അത്തരക്കാരോട് ഒന്നും പറയാൻ പോയില്ലനും സിദ്ധിഖ് പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയ സിനിമയായി അത് മാറിയെന്നും സിദ്ധിഖ് പറയുന്നു.