ബോധംകെട്ട തന്നെ മോഹൻലാൽ പൊക്കിയെടുക്കുന്ന സീനിൽ ചിരി നിർത്താൻ വേണ്ടി സംവിധായകനോട് ക്ളോറോ ഫോം ആവിശ്യപെട്ടിട്ടുണ്ട് അനുഭവം പങ്കുവെച്ച് ഐശ്വര്യ

നരസിംഹം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളികൾക്ക് പരിചിതയായ താരമാണ് ഐശ്വര്യ. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന സിനിമയിൽ കൂടിയാണ് മലയാള സിനിമയിൽ താരം അരങ്ങേറുന്നത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സീരിയലുകളിലും ഐശ്വര്യ സജീവമാണ്.

വിവാഹം ബന്ധം വേർപിരിഞ്ഞ ശേഷം സിനിമയിൽ സജീവമായ താരം അവിചാരിതമായിയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പഠനത്തിന് വേണ്ടി അമേരിക്കയിൽ പോകാൻ ഇരുന്ന സമയത്ത് പോക്കറ്റ് മണിക്ക് വേണ്ടി സിനിമയിൽ അഭിനയിച്ചെന്നും എന്നാൽ സിനിമ ഇറങ്ങിയപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ തേടിവന്നു അങ്ങനെയാണ് അമേരിക്കയിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് സിനിമയിൽ സജീവമായതെന്ന് താരം പറയുന്നു.

സിനിമയിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കാൻ ഇഷ്ടം മോഹൻലാലിന് ഒപ്പമാണ് ഒരു ടെൻഷനും ഇല്ലാതെ അഭിനയിക്കാം എന്നതാണ് മോഹൻലാൽ സാറിന്റെ പ്രത്യേകത. ബാംഗ്ലൂരിലെ ഷൂട്ടിംഗിന് പോയപ്പോൾ അത് അഭിനയത്തിന് വേണ്ടിയാണോ ഉല്ലാസ യാത്ര പോയതാണോ എന്ന് ഇപ്പോളും സംശയമാണ് അത്രക്ക് സന്തോഷം തരുന്ന അനുഭങ്ങളാണ് അന്നുണ്ടായത്.

  ഒരു നാട് മുഴുവൻ കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതുമ്പോൾ രജിത് സാറിനെ സ്വീകരിക്കാൻ കൊച്ചി എയർപോർട്ടിൽ എത്തിയത് പതിനായിരങ്ങൾ

മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ പോയപ്പോൾ സിനിമയുടെ കഥപോലും അറിയില്ലായിരുന്നു അഭിനയിച്ചതിന് ശേഷമാണ് കഥ മനസിലായത്.ബട്ടർഫ്‌ളൈസ് എന്ന സിനിമയിൽ ബോധംകെട്ട തന്നെ പൊക്കിക്കൊണ്ട് പോകുന്ന സീനുണ്ടായിരുന്നു പക്ഷെ ബോധം കേട്ടത് പോലെ അഭിനയിക്കാൻ വളരെ പാടുപെട്ടു. സീനിൽ മോഹൻലാൽ പൊക്കി എടുക്കുമ്പോൾ തനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ലെന്നും ഒടുവിൽ ചിരി നിർത്താൻ ശരിക്കും ക്ലോറോഫോം മണപ്പിക്കാൻ വരെ ആവിശ്യപെട്ടെന്നും താരം പറയുന്നു, അതിന് അവർ സമ്മതിച്ചില്ലന്നും ഒടുവിൽ ഡയറക്ടർ വഴക്ക് പറഞ്ഞപ്പോളാണ് ചിരി നിർത്തിയതെന്നും ഐശ്വര്യ പറയുന്നു.

Latest news
POPPULAR NEWS