ബോധം നഷ്ടപെട്ട പെൺകുട്ടിയെ നഗ്‌നയാക്കി കുറ്റികാട്ടിൽ ഉപേക്ഷിച്ചു ; എംബിഎ വിദ്യാർത്ഥിനിയെ ആറു പേരടങ്ങുന്ന സംഘം പീഡിപ്പിച്ചു

മൈസൂരു : എംബിഎ വിദ്യാർത്ഥിനിയെ ആറു പേരടങ്ങുന്ന സംഘം പീഡിപ്പിച്ചു. പീഡനത്തെ തുടർന്ന് 22 വയസുകാരിയായ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയി പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്സിന് സമീപത്താണ് സംഭവം നടന്നത്.

സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ സംഘം തടഞ്ഞ് നിർത്തുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദ്ധിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ബോധം നഷ്ടപെട്ട പെൺകുട്ടിയെ നഗ്‌നയാക്കി കുറ്റികാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു

പെൺകുട്ടിയുടെ സുഹൃത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയെ ബോധം നഷ്ട്ടപെട്ട നിലയിൽ കണ്ടെത്തിയ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Latest news
POPPULAR NEWS