ബ്രണ്ണൻ കോളേജിൽ വെച്ച് പിണറായി വിജയനെ കെ സുധാകരൻ പഞ്ഞിക്കിട്ടു, സ്വപ്നമെന്ന് പിണറായി ; അൽപ്പസമയത്തിനകം കെ സുധാകരൻ മാധ്യമങ്ങളോട് സംസാരിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും അൽപ സമയത്തിനകം കോൺഗ്രസ്സ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മറുപടി നൽകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കെ സുധാകരനെതിരെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എറണാകുളം ഡിസിസി ഓഫീസിൽ വച്ചാണ് കെ സുധാകരൻ മാധ്യമങ്ങളെ കാണുക

മുഖ്യമന്ത്രി പിണറായി വിജയനെ ബ്രണ്ണൻ കോളേജിൽ വച്ച് കൈകാര്യം ചെയ്തിരുന്നെന്ന് കെ സുധാകരൻ പറഞ്ഞതിന് മറുപടി ഇന്നലെ മുഖ്യമന്ത്രി നൽകിയിരുന്നു. തന്നെ തള്ളിയെന്നും ചവിട്ടിയെന്നുമൊക്കെ പറയുന്നത് സുധാകരൻ കണ്ട സ്വപ്നമായിരിക്കുമെന്നും അവിടെ നടന്ന കാര്യം അറിയാവുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

കെ സുധാകരൻ തന്റെ മകളെ തട്ടികൊണ്ട് പോകാൻ പദ്ധതി ഇട്ടിരുന്നതായും അത് കോൺഗ്രസുകാരൻ തന്നെയാണതെന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് ഇന്ന് മറുപടി നൽകുമെന്നാണ് കെ സുധാകരൻ ഇന്നലെ വ്യക്തമാക്കിയത്.

Latest news
POPPULAR NEWS