ഭംഗിയുള്ള മുടിയിഴകൾ ക്യാൻസർ രോഗികൾക്ക് ദാനം ചെയ്തു മൂന്നാം ക്ലാസുകാരി അശ്വതി: കയ്യടിച്ച് സോഷ്യൽ മീഡിയ

കൊറോണ കാലത്ത് തന്റെ മുടി കാൻസർ രോഗിയ്ക്ക് സംഭവന ചെയ്തുകൊണ്ട് മനുഷ്യത്വം തുളുമ്പുന്ന മനസ്സുമായി മൂന്നാം ക്ലാസ്സുകാരി അശ്വതി. ഒറ്റപ്പാലം സ്വദേശിയായ അച്ചു എന്നെ വിളിക്കുന്ന അശ്വതിയാണ് തന്റെ മുടി ദാനം ചെയ്തത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് അശ്വതിയുടെ പിതാവ് രഞ്ജിത്തിന് ഫേസ്ബുക്ക് പോസ്റ്റു വായിക്കാം…

അമ്മേ, ഞാൻ എന്റെ മുടി ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്തോട്ടെ? ആ ചോദ്യം കേട്ട് ഞങ്ങൾ മാതാപിതാക്കളും അച്ചച്ചനും അച്ചമ്മയുമെല്ലാം ആശ്ചര്യപ്പെട്ടുപോയി. എന്നാൽ അവൾ ധീരമായ് തന്റെ ആഗ്രഹത്തിലുറച്ചു നിന്നു. മൂന്നാം ക്ലാസ്സിലേക്ക് പോകാനൊരുങ്ങുന്ന എന്റെ അച്ചു (അശ്വതി. സി), തന്റെ നീളമുള്ള, ഇടതൂർന്ന് വളർന്ന ആ മനോഹരമായ മുടികൾ കാൻസർ രോഗികൾക്കായ് പൂർണ്ണമനസ്സോടെ സംഭാവന ചെയ്തിരിക്കുന്നു. ആ മുടിയിഴകൾ നന്നായ് മടഞ്ഞ് വെച്ച് സ്കൂളിലേക്ക് അവൾ പോവുന്നതും ഒടിച്ചാടി കളിക്കുമ്പോൾ മുന്നിലെ കുറുനിരകൾ നെറ്റിയിലേക്ക് തോരണം കണക്കേ തൂങ്ങിയാടുന്നതും കാണുമ്പോഴുമുള്ള ഭംഗി മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളേറെ ആസ്വദിച്ചിരുന്നു.

ഇന്ന് ആ ഭംഗിയുള്ള മുടിയിഴകൾ അവൾക്കില്ല. എന്നാൽ ആ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തേ കൂടുതൽ വർണ്ണാഭമാക്കിയതിന്റെ ഭംഗി ഞങ്ങൾക്കിന്ന് കാണാനാവുന്നു. മഹാമനസ്കതയുടെയും, അനുകമ്പയുടെയും, സ്നേഹത്തിന്റെയും, ദയയുടെയും…. മനസ്സിന്റെ ഈ ഗുണഗണങ്ങളാൽ അലങ്കൃതമായിരിക്കുന്ന അവളുടെ പുഞ്ചിരി കൈമാറുന്നത് നല്ലൊരു സന്ദേശമാണ്. നാം നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് അതിലും കൂടുതൽ ആവശ്യമുള്ള ഒരാൾക്ക് നൽകാൻ തയ്യാറാകുമ്പോൾ, സ്വന്തം ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കരുത്തുള്ള ഒരു മനസ്സിനെ തയ്യാറാക്കിയിരിക്കണം എന്ന വലിയൊരു സന്ദേശം.

  സോനയെ കുത്തിയ കത്തി എസി യുടെ മുകളിൽ നിന്നും കണ്ടെത്തി ; കൊലപാതകം വിവരിച്ച് പ്രതി

Topic – Hair donation to Cancer patients. Amma, I also wish to donate my hairs to cancer patients. We parents and grant parents were really surprised by her words. But she was bold and firm on her decision. My Achu(Aswathi.C) of 3rd standard wholeheartedly donated her long thick beautiful hairs to cancer patients. Those hairs plaited well while going to school was a beautiful seen to watch on. Those curly hairs on the front side always festooned her forehead while playing. Now those beautiful hairs are not there. But we can see the beauty of her mind that brightens her face more than before. Her magnanimity, compassion, love and kindness… Her smile adorns those virtues of her mind and pass a great message on. We should have a mind that can spread smile on our face while giving a most loving thing to some one for a good cause.

Latest news
POPPULAR NEWS