ഭക്ഷണം കഴിച്ച് പണം നൽകാതെ ദമ്പദികൾ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടി

ബില്ല് കണ്ട് കണ്ണ് തള്ളിപ്പോയി എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിച്ചിട്ട് ബില്ല് കണ്ടപ്പോൾ ഇറങ്ങി ഓടി എന്ന് കേൾക്കുന്നത് ഇതാദ്യം. ഇൻഗ്ലണ്ടിലെ എസക്സിലെ കടലോര പട്ടണമായ ക്ലാക്ത്തോണിലാണ് 9600 രൂപയുടെ ഭക്ഷണ പാനീയങ്ങൾ കഴിച്ച് ബില്ല് കൊടുക്കാതെ ദമ്പതികൾ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയത്. ദമ്പതികൾ നാട്ടുകാരല്ല ടൂറിസ്റ്റുകൾ ആണ് എന്നാണ് ഹോട്ടലുടമ പറയുന്നത്.

food
യുവാവിന്‍റെ സംസാരം വടക്കേ ഇംഗ്ലണ്ടുകാരുടെ സംസാര ശൈലിയായിരുന്നു എന്നാണ് മാനേജർ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇവർ ഹോട്ടലിൽ നൽകിയ പേരുവിവരങ്ങളും വ്യാജമാണെന്ന് തെളിഞ്ഞു. ഈ ഹോട്ടലിനു തൊട്ടടുത്തുള്ള ഒരു വെതർസ്പൂൺ എന്ന പബ്ബിലും കയറി ഭക്ഷണം ഓർഡർ ചെയ്‌തിരുന്നു എന്നാൽ ബില്ല് മുൻകൂട്ടി നൽകേണ്ടതിനാൽ അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. ഇതോടെ ഇവർ സ്ഥിരം തട്ടിപ്പ് നടത്തുന്ന സംഘമാണെന്ന് മനസിലായതായി ഹോട്ടൽ മാനേജർ പറഞ്ഞു.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS