ഭക്ഷണം മാത്രമല്ല മദ്യവും ഇനി സൊമാറ്റോ വീട്ടിലെത്തിക്കും ; നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്

ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന അമേരിക്കൻ ഭീമൻ കമ്പനിയായ സൊമാറ്റോ ഓൺലൈനായി മദ്യം വീട്ടിൽ എത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്റർനാഷണൽ സ്പിരിറ്റസ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് നൽകിയ ശുപാർശയിലാണ് ഇ കാര്യം ഉള്ളത്.

മദ്യശാലകൾ അടച്ചു ഇടുന്നത് സർക്കാരിന് അടക്കം കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. മദ്യം നേരത്തെ വീട്ടിൽ എത്തിച്ചുകൊടുക്കാൻ കേരള സർക്കാർ ആലോചിച്ചിരുന്നു എങ്കിലും അത്‌ ഉപേക്ഷിക്കുകയായിരുന്നു. ലോക്ക് ഡൌൺ സമയത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതും ആവിശ്യക്കാരുടെ എണ്ണം വർധിക്കുന്നതും മൂലം ശുപാർശ നൽകാൻ സൊമാറ്റോ തയാറാവുകയായിരുന്നു.

ആഹാരസാധനങ്ങൾ മാത്രമല്ല കേരളത്തിൽ പല ഇടതും പലചരക് വിതരണം സോമറ്റോ വഴി ഓൺലൈനായി നടത്തിയിരുന്നു. ഇന്ത്യയിൽ ലോക്ക് ഡൌൺ സമയത്ത് അടച്ച ചില ഇടത്ത് തുറന്നു എങ്കിലും നീണ്ട ക്യു സർക്കാരിന് വീണ്ടും തലവേദന സൃഷ്ടിക്കുകയാണ്