ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു, അറിയാതെ ഒന്ന് വിതുമ്പി ; ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരി പൂജയിൽ പങ്കെടുത്ത് ലക്ഷ്മി നക്ഷത്ര

ടെലിവിഷൻ അവതരികയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റർമാജിക് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മികച്ച അവതരണം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ചേർത്തല ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരി പൂജയിൽ പങ്കെടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

ചിത്രങ്ങൾക്കൊപ്പം ലക്ഷ്മി നക്ഷത്ര പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

lakshmi nakshathra
ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 !
വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ ,കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ , ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല . അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ , ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു !
എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനു, എല്ലാരുടെയും സ്നേഹത്തിനു , മനസ്സു നിറയെ നന്ദി മാത്രം !

  ചെക്കന്റെ സ്വഭാവം അറിയാൻ പെണ്ണിന്റെ വീട്ടിൽ നിന്നും വന്നവർ ചോദിച്ചത് പിഷാരടിയോട് ; പിന്നെ സംഭവിച്ചത് ഇങ്ങനെ

Latest news
POPPULAR NEWS