ഭയമുള്ളവർ ആർഎസ്എസ് ൽ ചേരട്ടെ, ഭയമില്ലാത്തവരെയാണ് കോൺഗ്രസിന് ആവിശ്യം ; രാഹുൽഗാന്ധി

ഡൽഹി : പാർട്ടിയിൽ ഭയമുള്ളവർ ആർഎസ്എസ് ൽ ചേരട്ടെ എന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ്സ് പാർട്ടിയിൽ ഭയമുള്ളവർ ഉണ്ടെന്നും അത്തരക്കാർക്ക് ആർഎസ്എസ് ചേരാമെന്നും രാഹുൽ ഗാന്ധി. ബിജെപിയിൽ ചേരാൻ അവസരം നോക്കി നടക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്കെതിരെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

ഭയമില്ലാത്ത നിരവധിയാളുകൾ പുറത്ത് നിൽക്കുന്നുണ്ട് അത്തരക്കാരെ പാർട്ടിയിൽ എത്തിക്കണമെന്നും ഭയമുള്ളവർ ആർഎസ്എസ് ലേക്ക് പോകണമെന്നും കോൺഗ്രസിന് ഭയമുള്ളവരെ ആവശ്യമില്ലെന്നും ഭയമില്ലാത്തവരെയാണ് ഞങ്ങൾക്ക് ആവശ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹോൾ ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന ചില നേതാക്കൾ അടുത്ത കാലത്ത് പാർട്ടി വിട്ടിരുന്നു.

  ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നത് അനർത്ഥങ്ങൾ വരുത്തി വച്ചു ; ഭഗവാനോട് ക്ഷമ ചോദിച്ച് പ്രായശ്ചിത്തവുമായി ഡികെ ശിവകുമാർ

കോൺഗ്രസ്സ് വിട്ടവരെയും അവസരം നോക്കി നടക്കുന്നവരെയും ലക്ഷ്യം വെച്ചാണ് രാഹുൽഗാന്ധിയുടെ പ്രതികരണം. അതേസമയം രാഹുൽഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ രംഗത്തെത്തി.

Latest news
POPPULAR NEWS