കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതോടെ പ്രശസ്ത മലയാളം സിനിമാ താരം ജനങ്ങൾക്ക് ധൈര്യം പകർന്നു കൊണ്ട് എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല.. ജാഗ്രതയാണ് വേണ്ടത് പ്രളയത്തെയും നിപയെയും അതിജീവിച്ചവരാണ് നമ്മൾ.. കൊറോണയെയും നമ്മൾ അതിജീവിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.
ഒപ്പംതന്നെ “കൊറോണ വൈറസ് പൊതുജനങ്ങൾക്കുള്ള മുൻകരുതലുകൾ” എന്ന ഹെഡിങ്ങോട് കൂടി ജനങ്ങൾ അറിയേണ്ട മുൻകരുതലുകളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചൈനയിൽ നിന്നും എത്തിയ മലയാളി വിദ്യാർഥിനിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥിനി തൃശ്ശൂൽ ഐസുലേഷൻ വാർഡിൽ ചികിത്സയിലാണ്. തുടർന്ന് കേരളവും ജാഗ്രതയിലാണ്.
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്….
Mohanlal यांनी वर पोस्ट केले गुरुवार, ३० जानेवारी, २०२०