ഭാരതപുഴയിൽ നിന്നും നവജാത ശിശുവിൻറെ മൃദദേഹം കണ്ടെത്തി ; നാല് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃദദേഹമാണ് കണ്ടെത്തിയത്

തൃശൂർ : ഭാരതപുഴയിൽ നിന്നും നവജാത ശിശുവിൻറെ മൃദദേഹം കണ്ടെത്തി. ചെറുതുരുത്തി ഭാഗത്ത് നിന്നാണ് നാല് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃദദേഹം കണ്ടെത്തിയത്. തടയണയിൽ തടഞ്ഞ് നിൽക്കുന്ന നിലയിലാണ് മൃതദേഹം സമീപ വാസികളായ നാട്ടുകാരാണ് കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുകയുള്ളെന്ന് പോലീസ് പറഞ്ഞു.

  വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ മോഷ്ട്ടാവ് തളടക്കടിച്ചു കൊ-ലപ്പെടുത്തി

ചെറുതുരുത്തി തടയണ കാണാൻ നിരവധിയാളുകൾ എത്തറുണ്ട്. മൃതദേഹം ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചതാണോ ഒഴുകി വന്നതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Latest news
POPPULAR NEWS