ഭാരതമാതാവിന്റെ സമർപ്പിത പുത്രൻ ; പരമേശ്വർ ജിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി : ആർ എസ് എസ് സൈദ്ധാന്തികനും ത്വാതിക ആചാര്യനായ പരമേശ്വർ ജിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത മാതാവിന്റെ സമർപ്പിത പുത്രനും അജയ്യനുമായിരുന്നു പരമേശ്വർ ജിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisements

ശ്രീ പരമേശ്വരന്‍ ഭാരതമാതാവിന്റെ സമര്‍പ്പിത പുത്രനായിരുന്നു.രാജ്യത്തിന്റെ സാംസ്കാരിക ഉണര്‍വിനും,​ആത്മീയ പരിഷ്കരണത്തിനും, പാവങ്ങളെ സഹായിക്കാനുമായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു. പരമേശരന്‍ജിയുടെ ചിന്തകള്‍ വിപുലവും, രചനകള്‍ ശ്രദ്ധേയവുമായിരുന്നു.​ അദ്ദേഹം അജയ്യനായിരുന്നു മോദി ട്വീറ്റ് ചെയ്തു.

Advertisements

- Advertisement -
Latest news
POPPULAR NEWS