കോഴിക്കോട് : വലിയങ്ങാടിയിൽ ഭാര്യയെയും ഭർത്താവിനെയും മുറിയിൽ പൂട്ടിയിട്ട ശേഷം മകളുടെ മുഖത്ത് മുളക് പൊടി വിതറി മോഷണം. വലിയങ്ങാടി സ്വദേശി അബ്ദുൾ സലാമിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ വിവരങ്ങൾ പൊലീസിന് പൊലീസിന് ലഭിച്ചതായാണ് വിവരം.
ജനൽ മുറിച്ച് അകത്ത് കടന്ന കള്ളൻ അബ്ദുൽ സലാമും ഭാര്യയും കിടന്നിരുന്ന മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടുകയായിരിക്കുന്നു. തുടർന്ന് മകളുടെ കിടപ്പ് മുറിയിലെത്തിയ കള്ളൻ മകളുടെ കയ്യിലുള്ള ബ്രെസ്ലെറ്റ് അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ ഉണർന്ന മകളുടെ കണ്ണിൽ മുളക്പൊടി വിതറി കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.