നയൻതാരയുടെ പുതിയ ചിത്രമായ മൂക്കുത്തി അമ്മനെതിരെയും നയൻതാരക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ ബിഗ്ഗ് ബോസ്സ് താരവും മോഡലുമായ മീര മിഥുൻ രംഗത്ത്. സംവിധായകൻ ആർ ജെ ബാലാജിയും, എൻ ജെ ശരവണനും കൂടി തിരക്കഥയും സംവിധാനവും ചെയ്യുന്ന നയൻതാരയുടെ പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സിനിമയിൽ ദേവി വേഷത്തിലാണ് നയൻതാര എത്തുന്നത്.
ഭാര്യയുള്ള ഒരാളുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ട നയൻതാരയെ പോലെയുള്ള ആൾക്കാരെ ദേവിയായി അഭിനയിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും, ‘അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ എന്നാണ് മീര മിഥുൻ ട്വീറ്റ് ചെയ്തത്.
A woman in relationship with a married man is doing the role of our hindugod "Amman",does she even know who "Amman" is ?!All this nonsense shameless casting insulting our hindu god happens only in tamilnadu by these worthless #kollywood people.Won't tamil leaders open mouth now https://t.co/C6syIWOGoG
— Thamizh Selvi Mani (@meera_mitun) November 2, 2020
എന്നാൽ സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് അറിയാമെന്നും രണ്ടും തമ്മിൽ കലർത്തരുത് എന്നുമാണ് നയൻതാര ആരാധകർ മീരയ്ക്ക് നൽകിയ മറുപടി. സിനിമയിൽ ദേവിയായി വേഷമിടുന്നത് കാരണം ഷൂട്ടിംഗ് തുടങ്ങി അവസാനിക്കുന്നത് വരെ നയൻതാര നോൺ വെജിറ്റേറിയൻ പാടെ ഒഴിവാക്കിയിരുന്നു. കൂടാതെ ദേവി അവനായി 40ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും കാമുകനും സംവിധായകനുമായ വിഘ്‌നേശിനൊപ്പം നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.