ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

തൃശൂർ : ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യയുടെ പരാതിയിൽ കൈപ്പമംഗലം ചളിങ്ങാട് സ്വദേശി മുഹമ്മദ് അശ്വനെതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചളിങ്ങാട് സ്വദേശി മാലിക്കിന്റെ മകൾ റീമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അഞ്ച് വർഷം മുൻപാണ് റീമയുടെയും,മുഹമ്മദ് അശ്വിന്റെയും വിവാഹം നടന്നത്. കുടുംബ വഴക്കുകളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി റീമയും മുഹമ്മദ് അശ്വിനും അകന്ന് കഴിയുകയായിരുന്നു.

ഭർത്താവ് മുഹമ്മദ് അശ്വിനുമായും കുടുംബവുമായും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും. പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനുള്ള ശ്രമം നടന്ന് വരികയായിരുന്നെന്നും ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് അശ്വിൻ തന്നെ കാണണമെന്ന് ആവിശ്യപ്പെട്ട് വിളിച്ച് വരുത്തുകയും കാറിൽ കയറ്റിയ ശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും റീമ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

  ഭർത്താവ് ശരീരഭാഗങ്ങൾ നക്കിക്കുകയും മർദിക്കുകയും ചെയ്‌തെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

കഴുത്തിൽ ഷാൾ കുരുക്കിയതിനെ തുടർന്ന് കഴുത്തിന് പരിക്കുപറ്റിയ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭർതൃ വീട്ടിൽ നിന്നും സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടേണ്ടി വന്നെന്നും റീമ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർതൃ വീട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Latest news
POPPULAR NEWS