ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചിച്ചു വീഴ്ത്തി: എസ് ഐയെ അറസ്റ്റ്‌ ചെയ്തു

കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ലോകമൊട്ടുക്ക് കഠിന ശ്രമം നടത്തുമ്പോൾ കോട്ടയത്ത് എസ് ഐ ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. സംഭവത്തിൽ ഡൽഹി പൊലീസിലെ എസ് ഐയായ മണിമല പുതുപ്പറമ്പിൽ ഷാജഹാനെ (48) പോലീസ് അറസ്റ്റ് ചെയ്തു. മണിമല സി ഐ സാജു ജോസ്, എസ് ഐ ജെബി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതി ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

  മൈസൂരിൽ നിന്നും കോഴിക്കോട് ലോഡ്ജിൽ എത്തിച്ച് പീഡനം ; പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു

വീട്ടിൽ ഭാര്യയുമായുള്ള നിസാര വഴക്കാണ് ഒടുവിൽ ചുറ്റികയടിയിൽ വരെ എത്തിച്ചേർന്നത്. ഭാര്യയെ നസീമ (46) യെയാണ് ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് നസീമയെ. നില ഗുരുതരമാണ്. നിസാര പരിക്കുകളോടെ ഷാജഹാനെയും ഹോസ്പിറ്റലിൽ പോലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഷാജഹാനെ മണിമല പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS