ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കാരശ്ശേരി സ്വദേശി വിജയാന്ദൻ (58) ആണ് ഒടുവിൽ അറസ്റ്റിലായത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനിടയിൽ വിജയാനന്ദൻ ഭാര്യയുടെ കഴുത്തിൽ വകത്തികൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ വിജയാനന്ദനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

അതേസമയം കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മുങ്ങി നടക്കുന്നതോ പിടിക്കപ്പെടാത്തതോ ആയ പ്രതികളെ കണ്ടെത്താൻ കോട്ടയം ജില്ലാ പോലീസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന വിജയാനന്ദനെ ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തത്.

  തൊഴിലുറപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ സരസ്വതി കണ്ടത് ഫാനിൽ തൂങ്ങി മരിച്ച മകളെ ; കോളേജ് വിദ്യാർത്ഥിനിയുടെ മരണം പോലീസ് അന്വേഷണം ആരംഭിച്ചു

വിജയാനന്ദനെ തേടിയുള്ള പോലീസിന്റെ അന്വേഷണം എത്തിപ്പെട്ടത് ഇടുക്കി ജില്ലയിലെ അരിയാനിപാറയിലായിരുന്നു. ഒൻപത് വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് നിന്ന് മുങ്ങിയ പ്രതി ഇടുക്കിയിലെത്തി ആൽബിൻ എന്ന വ്യാജ പേരിൽ മറ്റൊരു വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണെന്ന കാര്യം മറച്ച് വെച്ചാണ് വിജയാനന്ദൻ വീണ്ടും വിവാഹം ചെയ്തത്.

എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ്‌ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS