ഭാര്യ ഗർഭിണിയായത് ഭർത്താവ് അറിഞ്ഞില്ല ? കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി, പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവതികളെ കാണാതായി ; ചാത്തന്നൂർ സംഭവത്തിൽ ദുരൂഹതയേറുന്നു

കൊല്ലം : ചാത്തന്നൂരിൽ നവജാത ശിശുവിനെ വീടിന് സമീപത്തുള്ള കരിയില കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃദദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരിൽ ആര്യയുടെ മൃദദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്. ആര്യയോടൊപ്പം കാണാതായ ഗ്രീഷ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നവജാത ശിശു മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അമ്മയായ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ ബന്ധുക്കളാണ് കാണാതായ ആര്യയും,ഗ്രീഷ്മയും. കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകിയതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. ഞങ്ങൾ പോകുകയാണെന്ന് കത്തെഴുതി വച്ചതിന് ശേഷമാണ് യുവതികൾ ഒളിവിൽ പോയത്. അതേസമയം ഇരുവരെയും ഇത്തിക്കരയറിന്റെ ഭാഗങ്ങളിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ മൃദദേഹം കണ്ടെത്തിയത്.

2021 ജനുവരി അഞ്ചിനാണ് പറവൂർ സ്വദേശി സുദർശനൻ പിള്ള എന്നയാളുടെ പറമ്പിലെ കരിയില കൂനയിൽ നിന്നും നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വായിലും മൂക്കിലും മണ്ണ് കയറിയ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിറ്റേദിവസം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുദർശൻ പിള്ളയുടെ മകൾ രേഷ്മയുടെ കുഞ്ഞാണെന്നും രേഷ്മ തന്നെയാണ് കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ചതെന്നും കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞിന്റെ മാതാവിനെ പോലീസ് കണ്ടെത്തിയത്.

  സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിനു ഉത്തരവാദികൾ സിപിഎം നേതാക്കളാണെന്നു, ആത്മഹത്യാ കുറിപ്പ് പുറത്ത്

വിവാഹിതയായ ആര്യ ഗർഭിണിയായതും കുഞ്ഞിനെ പ്രസവിച്ച് കരിയില കൂനയിൽ ഉപേക്ഷിച്ചതും ഭർത്താവും വീട്ടുകാരും അറിഞ്ഞിരുന്നില്ല. ഫേസ്‌ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ആര്യ പോലീസിൽ മൊഴി നൽകി. കാമുകന്റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ആര്യയുടെ മൊഴിയിൽ പറയുന്നു. എന്നാൽ ഇതുവരെ കാണാത്ത കാമുകന്റെ കഥ പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്.

Latest news
POPPULAR NEWS