Monday, December 4, 2023
-Advertisements-
KERALA NEWSഭാര്യ ലോക്കർ തുറന്നത് പേരക്കുട്ടിയുടെ ആഭരണങ്ങൾ എടുക്കാൻ,തന്റെ മക്കൾ മാന്യമായി ജോലി ചെയ്യുന്നവർ ; ഇപി...

ഭാര്യ ലോക്കർ തുറന്നത് പേരക്കുട്ടിയുടെ ആഭരണങ്ങൾ എടുക്കാൻ,തന്റെ മക്കൾ മാന്യമായി ജോലി ചെയ്യുന്നവർ ; ഇപി ജയരാജൻ

chanakya news
-Advertisements-

ഭാര്യ ലോക്കർ തുറന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഭാര്യ ലോക്കർ തുറന്നത് പേരക്കുട്ടിയുടെ പിറന്നാളിനായി കുട്ടികളുടെ ആഭരണങ്ങൾ എടുക്കാൻ വേണ്ടിയാണെന്നും ജയരാജൻ വ്യക്തമാക്കി.

-Advertisements-

തന്റെ മക്കൾ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ് തന്റെ കുടുംബം ഇതുവരെ അനാവശ്യ വിവാദങ്ങളിൽ ഉൾപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ ഭാര്യ കോവിഡ് മാനദണ്ഡദ്ദങ്ങൾ ലംഘിച്ചു ലോക്കർ തുറന്നത്. അതിനിടെ സ്വപ്നയുമായി ഇപി ജയരാജിന്റെ മകന് ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

-Advertisements-