ഭാര്യ സഹോദരി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു ; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : ഭാര്യ സഹോദരി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച ഭർത്താവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. തന്റെ സഹോദരി ഉൾപ്പെടെ നിരവധി യുവതികൾ വസ്ത്രം മാറുന്നതും കുളിക്കുന്നതും റോഡിലൂടെ നടന്ന് പോകുന്നതുമായ ദൃശ്യങ്ങൾ ഭർത്താവ് പകർത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ചെന്നൈ വഷര്മെന്റ് പേട്ടിൽ താമസിക്കുന്ന യുവതിയാണ് ഭർത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയിൽ ഭർത്താവ് ശേഖറിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മൊബൈലിലെ ദൃശ്യങ്ങൾ കാണുന്നതിനിടയിൽ താൻ അടുത്ത് ചെല്ലുമ്പോൾ ഭർത്താവ് മൊബൈൽ ഓഫ് ചെയ്യുമായിരുന്നു. സ്ഥിരമായി ഇത് ആവർത്തിച്ചപ്പോഴാണ് സംശയം തോന്നിയതെന്നും തുടർന്ന് ഫോൺ പരിശോധിക്കുകയുമായിരുന്നെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

  അടിച്ചപ്പോൾ കുട്ടി കരഞ്ഞു, കരച്ചിൽ നിർത്താൻ വായിൽ ബിസ്കറ്റ് കവർ തിരുകിവെച്ചു ; ശ്വാസം മുട്ടി ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ മുത്തശ്ശി അറസ്റ്റിൽ

തൊട്ടടുത്ത വീടുകളിൽ ഉൾപ്പെടെയുള്ള നിരവധി യുവതികൾ വസ്ത്രം മാറുന്നതും കുളിക്കുന്നതും ജോലി ചെയ്യുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് ഭർത്താവിന്റെ മൊബൈൽ ഉള്ളതെന്ന് ഭാര്യ പറയുന്നു. തന്റെ സഹോദരിയുടെ കുറളിമുറി ദൃശ്യവും മൊബൈലിൽ ഉണ്ടെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സഹോദരിയുടെ ദൃശ്യങ്ങൾ കണ്ടതോടെ യുവതി ഭർത്താവിനെ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS