ഭിന്നശേഷിക്കാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം : ഭിന്നശേഷിക്കാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. 35 വയസുള്ള മകളാണ് പീഡനത്തിന് ഇരയായത്. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ചിങ്ങവനം പോലീസ് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരിയായ മകളെ വീട്ടിൽ ആളില്ലാത്ത നേരത്ത് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം അറിഞ്ഞ മാതാവ് ചിങ്ങവനം പോലീസിൽ ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലായതോടെയാണ് പ്രതി സ്ഥലത്ത് നിന്നും മുങ്ങിയത്.

  ഭർത്താവിന് ഭക്ഷണത്തിലും കുടിവെള്ളത്തിലും മരുന്ന് കലക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

അതേസമയം പെൺകുട്ടി സംസാരിക്കാത്തതിനാൽ പൊലീസിന് മൊഴിയെടുക്കാൻ സാധിച്ചില്ല. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു. പോലീസ് കേസെടുക്കാൻ വൈകിയെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

Latest news
POPPULAR NEWS