ഭീകരർക്ക് ഇപ്പോൾ പാക്കിസ്ഥാനിൽ സുരക്ഷിതമായി കഴിയാൻ സാധിക്കുന്നില്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഭീകരർക്ക് പാക്കിസ്ഥാനിൽ സുരക്ഷിതമായി കഴിയാൻ സാധിക്കുന്നില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു പാക്കിസ്ഥാനിൽ ഇപ്പോൾ ഭീകരർക്ക് സുരക്ഷിത താവളമില്ലെന്നു ഉറപ്പ് നൽകുന്നുവെന്നും ഇമ്രാൻ വ്യക്തമാക്കി.

അഫ്ഗാനിൽ നിന്നും പാക്കിസ്ഥാനിലേക്ക് കുടിയേറിയവരുടെ നാല്പതാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുൻപത്തെ സ്ഥിതിയല്ലിപ്പോൾ, സമാധാനം മാത്രമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു. കൂടാതെ അഫാനിൽ നിന്നുമെത്തിയ അഭയാർഥികളുടെ ക്യാമ്പിൽ ഭീകരർ ഒളിച്ചിരിപ്പില്ലെന്നു പൂർണ്ണമായും ഉറപ്പ് നൽകുന്നില്ലെന്നും, ഭീകരാക്രമണങ്ങൾ അഫഗാനിൽ തടയാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read  46 മലയാളി നഴ്സുമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഭീകരതയെ തടയുമെന്നുള്ള പാക്കിസ്ഥാന്റെ നിലപാടിനെയും അഫഗാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അഭയം നൽകിയ നടപടിയെയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിക്കുകയും ചെയ്തു.