ഭീഷണിപ്പെടുത്തി പുതുമുഖ നടിമാരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ച ചലച്ചിത്രതാരം നന്ദിതയെ പോലീസ് അറസ്റ്റ് ചെയ്തു

കൊൽക്കത്ത : ഭീഷണിപ്പെടുത്തി പുതുമുഖ നടിമാരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ച ചലച്ചിത്രതാരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി നടി നന്ദിത ദത്തയാണ് പോലീസ് പിടിയിലായത്. നന്ദിതയെ കൂടാതെ സഹായിയും സന്തതസഹചാരിയുമായ മൈനക് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

നന്ദിത ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായി പുതുമുഖ നായികമാരായ രണ്ട് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.

  പ്രണയം നടിച്ച് വിവാഹം ; കൂടെ കഴിഞ്ഞത് രണ്ട് മാസം, യുവാവിന്റെ ആഭരണങ്ങളുമായി മുങ്ങിയ യുവതി അറസ്റ്റിൽ

നാൻസി ഭാഭി എന്നറിയപ്പെടുന്ന നന്ദിത സോഫ്റ്റ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലും ആൻഡ്രോയിഡ് ആപ്ലികേഷനുകൾ വഴിയും നിരവധി അശ്ലീല ചിത്രങ്ങളാണ് നന്ദിതയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. മോഡലുകളെയും പുതുമുഖ താരങ്ങളെയും നന്ദിത തന്നെയാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി നിർബന്ധിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും ഇവർ മടിക്കാറില്ലെന്നും കൊലപ്പെടുത്തും എന്നുവരെ പറഞ്ഞെന്നും പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു.

Latest news
POPPULAR NEWS