ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മുളംതുരുത്തിയിൽ എസ് ഐ അറസ്റ്റിൽ

കൊച്ചി : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മുളംതുരുത്തിയിൽ എസ് ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൻ സ്റ്റേഷൻ എസ്‌ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്. ഒരു വർഷത്തിലേറെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുളംതുരുത്തി സ്റ്റേഷനിൽ അഡീഷണൽ എസ്‌ഐ ആയിരിക്കെയാണ് ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. 37 കാരിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാൽ കേസെടുത്തതിന് പിന്നാലെ ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.

Also Read  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ട് പേർ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പിഴയടയ്ക്കാൻ പറഞ്ഞപ്പോൾ സ്റ്റേഷനിൽ വന്ന് അടയ്ക്കാം എന്ന് സമ്മതിക്കുകയും പിഴ അടയ്ക്കാനായി സ്റേഷനിലെത്തിയപ്പോൾ സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ നമ്പർ ആവിശ്യപെട്ടതായും പറയുന്നു.

സൗഹൃദത്തിന്റെ പുറത്ത് ഒരു ദിവസം വീട്ടിൽ വസ്ത്രം മാറുന്ന സമയത്ത് ഇയാൾ കടന്ന് വരികയും തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.