ഭൂമിക്ക് ഭീഷണിയായ ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞു ; ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

ഓസോൺ പാളികളിൽ വിള്ളൽ വീഴുന്നത് ലോകം ഭീതിയോടെയാണ് കണ്ടിരുന്നത് എന്നാൽ ലോകത്താകമാനം ലോക്ക് ഡൗൺ ആയതിന് ശേഷം ഓസോൺ പാളിയിലെ വലിയ വിള്ളൽ അടഞ്ഞതായാണ് റിപ്പോർട്ട് . ഓസോൺ പാളിയിൽ ഇതുവരെ കണ്ടത്തിൽവെച്ചു വലിയ വിള്ളലാണ് അടഞ്ഞിരിക്കുന്നത്. പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ഈ സുഷിരത്തിനുണ്ടായിരുന്നത്.

സൂര്യൻ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്തിക്കാതെനേരിട്ട് ഭൂമിയിൽ എത്തുന്നത് തടയുന്നത് ഭൂമിക്ക് കവചമായി നിൽക്കുന്ന ഓസോൺ പാളിയാണ്. കോപര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ച്‌ നിരന്തരം നിരീക്ഷിക്കുന്ന മോണിറ്ററിംഗ് സര്‍വീസാണിത്.

ഭൂമിയിൽ നടക്കുന്ന പല രാസപ്രവർത്തനങ്ങളും കാരണം ഓസോൺ പാളിക്ക് വിള്ളലുകൾ ഉണ്ടാവാറുണ്ട്. ലോക്ക് ആയതിന് ശേഷം അന്തരീക്ഷം ഒരുപരിധിവരെ മലിനമുക്തമായിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

  വന്ദേഭാരത് മിഷൻ: 30 രാജ്യങ്ങളിൽ നിന്നുമായി തിരിച്ചെത്തിയത് കാൽലക്ഷം പ്രവാസികൾ

Latest news
POPPULAR NEWS