Saturday, December 2, 2023
-Advertisements-
KERALA NEWSഭർതൃപീഡനം മൂലം ആത്മഹത്യ ഭീഷണി മുഴക്കി യുവതി വീടുവിട്ടിറങ്ങി; കണ്ടെത്തിയത് നാടകീയ രംഗങ്ങളിലൂടെ

ഭർതൃപീഡനം മൂലം ആത്മഹത്യ ഭീഷണി മുഴക്കി യുവതി വീടുവിട്ടിറങ്ങി; കണ്ടെത്തിയത് നാടകീയ രംഗങ്ങളിലൂടെ

chanakya news
-Advertisements-

ഇടുക്കി: ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടിൽ നിന്നുമിറങ്ങിയ യുവതി പോലീസിനെയും നാട്ടുകാരെയും ബന്ധുക്കളെയും ഏറെനേരം വട്ടംകറക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ വീടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് യുവതി വീടുവിട്ടിറങ്ങുന്നത്. ഭർത്താവിന്റെ ക്രൂരപീഡനം മൂലം താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ബന്ധുക്കളെയും പ്രദേശവാസികളെയും ഫോണിൽകൂടി അറിയിക്കുകയായിരുന്നു.

-Advertisements-

തുടർന്ന് ബന്ധുക്കളും നാട്ടുകാരും പലതവണയായി ഫോൺ വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തിരുന്നില്ല. ശേഷം നാട്ടുകാർ നെടുങ്കണ്ടം എസ് ഐയെ വിവരമറിയിക്കുകയായിരുന്നു. എസ് ഐ ഇടുക്കി സൈബർസെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന യുവതിയെ കണ്ടെത്തുകയും ഭർത്താവിന്റെ പീഡനം മൂലമാണ് വീടുവിട്ടിറങ്ങിയതെന്ന് പോലീസിന് മുമ്പാകെ മൊഴി യുവതി നൽകി. ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

-Advertisements-