ഭർതൃമാതാവിനെ ട്രെയിൻ കയറ്റിവിടാനെത്തിയ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു

പത്തനംതിട്ട : യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. ഭർതൃ മാതാവിനെ ട്രെയിൻ കയറ്റിവിടാനായി എത്തിയ അനു അബദ്ധത്തിൽ അപകടത്തിൽ പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

ശബരി എക്സ്പ്രസിൽ കയറിയ ഭർതൃമാതാവിന്റെ ലഗേജുകൾ കമ്പാർട്ട്മെന്റിനുള്ളിൽ എത്തിച്ചശേഷം തിരിച്ചിറങ്ങുന്നതിനിടയിൽ ട്രെയിൻ നീങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങുന്നത് കണ്ടതോടെ പെട്ടെന്ന് ഇറങ്ങാൻ ശ്രമിച്ച അനു കാൽ വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

  ഹിമാചലിലെ കനൽത്തരിയും കെട്ടു ; സിറ്റിംഗ് സീറ്റിൽ പോലും സിപിഎം ന് ദയനീയ പരാജയം

ട്രൈനടിയിൽപെട്ട അനുവിന്റെ ഇരുകാലുകളും അറ്റ് പോകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ട്രെയിൻ കടന്ന് പോയതിന് ശേഷം റയിൽവേ ജീവനക്കാർ ഇടപെട്ട് ഉടൻതന്നെ അനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Latest news
POPPULAR NEWS