ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകമാണെന്ന് കുടുംബം

കൊല്ലം : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകമാണെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. കരുനാഗപ്പള്ളി പുലിയൂർ വഞ്ചി സ്വദശി ആതിരയെ കഴിഞ്ഞ ഞായറാഴ്ച ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകളുടെ മരണം കൊലപാതകമാണെന്നും പോലീസ് അന്വേഷണം ആവശ്യമാണെന്നും കാണിച്ച് ആതിരയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ആതിരയുടെ ഭർത്താവ് പാവുമ്പായിൽ സ്വദേശി സുബിൻ ലഹരിമരുന്നിന് അടിമയാണെന്നും. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് ആതിരയും സുബിനും തമ്മിൽ വഴക്കിട്ടിരുന്നതായും ഇതിന് പിന്നാലെയാണ് ആതിരയുടെ മരണമെന്നും കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഞായറാഴ്ച വൈകുന്നേരം സുബിന്റെ സഹോദരന്റെ ഭാര്യ ആതിരയ്ക്ക് സുഖമില്ലെന്ന് അറിയിച്ച് വിളിച്ചിരുന്നു. ഇതിനെ തുടർന്ന് സുബിന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് ഫാനിൽ ഷാൾ കെട്ടി കാൽ തറയിലൂന്നി തൂങ്ങി നിൽക്കുന്ന അതിരയെയാണെന്നും ഇത് കൊലപാതകമാണെന്നും വീട്ടുകാർ പറയുന്നു. അഞ്ച് വർഷം മുൻപാണ് ആതിരയും സുബിനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

  കൊട്ടാരക്കരയിൽ പോലീസുകാരൻ നിയമം ലംഘിച്ചു ആളെ കൂട്ടി വിവാഹം നടത്തി

സുബിൻ ആതിരയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതിനിടയിൽ അതിരയ്ക്കും സുബിനും താമസിക്കാനായി ആതിരയുടെ വീട്ടുകാർ പുതിയവ വീട് പണിത് കൊടുക്കുകയും ചെയ്തിരുന്നു. സുബിൻ ലഹരിമരുന്നിന് അടിമയാണെന്ന് അറിഞ്ഞതോടെയാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും. ലഹരിമരുന്ന് ഉപയോഗം ചോദ്യം ചെയ്തത് വഴക്കിന് കാരണമായെന്നും തുടർന്ന് പോലീസിൽ പരാതി നൽകിയ ആതിര കുറച്ച് നാൾ സ്വന്തം വീട്ടിലായിരുന്നു താമസമെന്നും വീട്ടുകാർ പറയുന്നു. മൂന്നാഴ്ചകൾക്ക് മുൻപ് സുബിനും സുഹൃത്തുക്കളും ചേർന്ന് വീട്ടുകാരില്ലാത്ത സമയത്ത് ആതിരയെ സുബിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Latest news
POPPULAR NEWS