ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം

കൊച്ചി : ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി കുറ്റിലഞ്ഞി മറ്റത്തിൽ വീട്ടിൽ സോമിലി എബിന (22) നെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുളവൂർ സ്വദേശി എബിൻ ജോണിന്റെ വീട്ടിലാണ് സോമിലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം സോമിലി ആത്മഹത്യ ചെയ്യില്ലെന്നും മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സോമിലിയുടെ മാതാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോമിലിയുടെ ഭർത്താവ് എബിൻ ജോണിനെ പോലീസ് ചോദ്യം ചെയ്യും.

  പാവപെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടിവി നൽകാൻ ടിവി ചലഞ്ചുമായി ഡിവൈഎഫ്ഐ

ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നും മകൾക്ക് ഉണ്ടായിരുന്നില്ലെന്ന് സോമിലിയുടെ മാതാവ് മിനി പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സോമിലിയുടെ മൃദദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Latest news
POPPULAR NEWS