ഭർതൃ പിതാവ് ലൈംഗീക പീഡനത്തിന് ശ്രമിച്ചു ; യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം

തിരൂർ : യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. ആലത്തിയൂർ സ്വദേശി ലബീബയെ കഴിഞ്ഞ തിങ്കളാഴ്ച ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ലബീബയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, കൊലപാതകമാണെന്നും ആരോപിച്ച് ലബീബയുടെ ഭർത്താവിനെതിരെയും ഭർതൃ പിതാവിനെതിരെയുമാണ് കുടുംബം പരാതി നൽകിയത്.

നാല് മാസം മുൻപാണ് ലബീബയും തിരൂർ സ്വദേശിയുമായ ഹർഷാദും തമ്മിലുള്ള വിവാഹം നടന്നത്. ഹർഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. സഹോദരൻ വാഹനാപകടത്തിൽ മരിച്ചതിന് ശേഷം ഹർഷാദ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തിൽ ലബീബയ്ക്ക് അഞ്ചുവയസുള്ള കുഞ്ഞുണ്ട്. ഹർഷാദുമായി പിണങ്ങിയ ലബീബ കുറച്ച് ദിവസങ്ങളായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഹർഷാദിന്റെ പിതാവ് മുസ്തഫ തിരികെ ഭർതൃ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു.

  ആശ്രമം കത്തിച്ച കേസ് ; മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ആർഎസ്എസ്

ഹർഷാദും കുടുംബവും അബീബയെ നിരന്തരം മാനസികമായും,ശാരീരികമായിമായും പീഡിപ്പിക്കാറുള്ളതായും ഭർതൃ പിതാവ് മുസ്തഫ ലൈംഗീക പീഡനത്തിന് ഇരയാകാൻ ശ്രമിച്ചതായും , നിരന്തരം മർദ്ധിച്ചിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു. പല ദിവസങ്ങളിലും ലബീബയ്ക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തിരുന്നതായും കൊടുംബം ആരോപിക്കുന്നു. ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പിന്മേലാണ് വീട്ടിൽ നിന്നും അബീബയെ മുസ്തഫ കൊണ്ട് പോയത്. പിന്നീട് അറിയുന്നത് മകളുടെ മരണ വിവരമാണെന്നും കുടുംബം പറയുന്നു.

Latest news
POPPULAR NEWS