ഭർത്താവിനെയും മക്കളെയും മറന്ന് കളക്ഷൻ ഏജന്റുമായി ബന്ധം, വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ മർദ്ധിക്കാൻ കൊട്ടേഷൻ നൽകിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

കൊല്ലം : യുവതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ ക്വട്ടേഷൻ നൽകി തട്ടികൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവാവിനെ ക്രൂരമായി ആക്രമിച്ച വർക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തിൽ അരുൺ, കുന്നത്തുവിള വീട്ടിൽ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.

വിവാഹിതയും രണ്ട് കുട്ടികളുടെ മാവുമായ ചിഞ്ചു റാണി എന്ന് വിളിക്കുന്ന ലിൻസി ലോറൻസ് (30) ആണ് വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ മർദ്ധിക്കാൻ ക്വട്ടേഷൻ നൽകിയത്. സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന യുവാവുമായി രണ്ട് വർഷത്തോളം ലിന്സിക്ക് അടുപ്പമുണ്ടായിരുന്നു. നിരവധി തവണ യുവാവ് ലിൻസിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ലിൻസി യുവാവിന് സാമ്പത്തിക സഹായവും നൽകിയിരുന്നു.

  പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

യുവാവിനോട് ലിൻസി വിവാഹം കഴിക്കാൻ ആവിശ്യപെട്ടപ്പോൾ ഇയാൾ പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണമായത്, ലിൻസിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതോടെയാണ് യുവാവിനെ ക്വട്ടേഷൻ നൽകി ആക്രമിച്ചത്. യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ ലിൻസിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെയാണ് പോലീസ് ഇപ്പോൾ പിടി കൂടിയിരിക്കുന്നത്.

Latest news
POPPULAR NEWS