ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ രണ്ട് ദിവസത്തിന് ശേഷം കാസർഗോഡ് തിരിച്ചെത്തി ; സ്വീകരിക്കാനാവില്ലെന്ന് ഭർത്താവ് കോടതിയിൽ

കാസർഗോഡ് : ഭർത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് അന്യ സംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തി. ഒളിച്ചോടിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടമ്മ നാട്ടിൽ തിരിച്ചെത്തിയത്. ബദിയഡുക്ക സ്വദേശിയായ രിഫാനായാണ് ഒളിച്ചോടി പോകുകയും രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തുകയും ചെയ്തത്. എന്നാൽ തിരിച്ചെത്തിയ ഭാര്യയെ സ്വീകരിക്കാൻ ഭർത്താവ് അബ്ബാസ് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചു.

കാസർഗോഡ് പരപ്പയിൽ ബാർബർഷോപ്പ് നടത്തുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ അസ്‌ലത്തിനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. ഒളിച്ചോടി പാലക്കാട് എത്തിയ ഇരുവരും ലോഡ്ജിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിക്കുകയും ചെയ്തു. ഇതിനിടയിൽ വീട്ടമ്മയുടെ ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവതിയും യുവാവും കാസർഗോഡ് തിരിച്ചെത്തുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം വീട്ടിലേക്ക് തിരിച്ച് വരാൻ തയാറാണെന്ന് യുവതി കോടതിയെ അറിയിച്ചു. എന്നാൽ ഭാര്യയെ കൂട്ടികൊണ്ട് പോകാൻ തയ്യാറല്ലെന്ന് ഭർത്താവ് കോടതിയിൽ പറഞ്ഞു. തുടർന്ന് യുവതിയെ സ്വന്തം വീട്ടുകാർക്കൊപ്പം വിടുകയും അന്യസംസ്ഥാന തൊളിലാളിയായ യുവാവിനെതിരെ പരാതി ഇല്ലാത്തതിനാൽ ഇയാളെ പോലീസ് വിട്ടയച്ചു.

Latest news
POPPULAR NEWS