ഭർത്താവിന്റെ അമ്മയും കാമുകനുമായുള്ള അവിഹിതം നേരിൽ കണ്ടു ; ഭാര്യയെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ധിച്ചെന്ന പരാതിയുമായി മകൻ

തൃശൂർ : അമ്മയുടെ കാമുകൻ ഭാര്യയെ ക്രൂരമായി മർദ്ധിച്ചതായി ഭർത്താവിന്റെ പരാതി. പെരുമ്പാവൂർ സ്വദേശിനി വൈഷ്‌ണവി (24) യാണ് മർദ്ദനത്തിന് ഇരയായത്. ഭർത്താവിന്റെ മാതാവും കാമുകനുമായ യുവാവുമായുള്ള അവിഹിത ബന്ധം കണ്ടതിനെ തുടർന്നാണ് ഭാര്യയെ മർദിച്ചതെന്ന് വൈഷ്‌ണവിയുടെ ഭർത്താവ് മുകേഷ് പറയുന്നു. ആറു മാസങ്ങൾക്ക് മുൻപാണ് മുകേഷും,വൈഷ്ണവിയും തമ്മിലുള്ള വിവാഹം നടന്നത്. ഭർതൃ വീട്ടിലെത്തിയ വൈഷ്ണവിയെ ഭർതൃ സഹോദരനും,ഭർതൃ മാതാവും നിരന്തരം ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നതായി മുകേഷ് പറയുന്നു.

ഭർതൃ മാതാവും സമീപത്തുള്ള മാതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധം അതിരുവിടുകയാണെന്ന് വൈഷ്ണവി പറയുകയും ഇരുവരുടെയും അവിഹിത ബന്ധം നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഭർതൃ മാതാവിന്റെ കാമുകൻ മർദ്ധിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വൈഷ്ണവിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  കെ സുധാകരന്റെ ഭാര്യ വീടിന് നേരെ ആക്രമം, നാളെ കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ്

ഇയാളുടെ നിയന്ത്രണത്തിലാണ് തന്റെ അമ്മ പ്രവർത്തിക്കുന്നതെന്നും, ഇവരുടെ ബന്ധത്തെ എതിർത്താൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വിവരങ്ങൾ ഇയാളുടെ വീട്ടുകാരെ അറിയിച്ചത്. എന്നാൽ രണ്ട് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ രമ്യമായി പരിഹരിക്കണമെന്നാണ് ഇയാളുടെ വീട്ടുകാർപറഞ്ഞത്.

സംഭവം ഇയാളുടെ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് വൈഷ്ണവിയെ ഇയാൾ ക്രൂരമായി മർദിച്ചത്. മർദ്ദനം തടയാനെത്തിയ മുകേഷിനെയും ഇയാൾ മർദിച്ചു. തുടർന്ന് നാട്ടുകാരിടപെട്ടാണ് വൈഷ്ണവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന മറുപടി.

Latest news
POPPULAR NEWS