ഭർത്താവിന്റെ ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണമൊക്കെ എനിക്കറിയാം എല്ലാം അറിഞ്ഞിട്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് ; ഭർത്താവിനെ കുറിച്ച് അനന്യ

മലയാള സിനിമയിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച താരമാണ് അനന്യ. മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ഒരുപാട് വേഷങ്ങളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിലും ആലാപനത്തിലും താരം തിളങ്ങിയിട്ടുണ്ട്.
വിവാഹ ശേഷം പല നടിമാരും സിനിമയിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ അനന്യ അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ്. താരത്തിന്റെ വിവാഹം വിമർശങ്ങളും വിവാദങ്ങളും നിറഞ്ഞതായിരിന്നു എന്നാൽ തന്റെ വിവാഹത്തിനെ പറ്റിയും ഭർത്താവിനെയും കുറിച്ചൊക്കെ വിവാദം ഉണ്ടാക്കുന്നവർ ഒരു പണിയും ഇല്ലാത്തവരാണ് എന്നാണ് അനന്യ വിശേഷിപ്പിക്കുന്നത്.
ananya anjaneyan
ഒരു അഭിമുഖത്തിലാണ് ഇത്തരക്കാർക്ക് താരം മറുപടി നൽകിയത്. താൻ ഹാപ്പിയാണെന്നും ഇ വിവാദങ്ങൾ ഒന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലന്നുമാണ് അനന്യ വ്യക്തമാകുന്നത്. തന്റെ ഭർത്താവ് മുൻപ് ഒരു വിവാഹം കഴിച്ചതാണെന്നും ആ കാര്യങ്ങളൊക്കെ തനിക്കും അറിയാമായിരുന്നു. ഭർത്താവ് ആരെയും വഞ്ചിച്ചിട്ടില്ലന്നും പരസ്പരം ഇഷ്ടപെട്ട ശേഷമാണ് വിവാഹം കഴിച്ചതെന്നും അനന്യ പറയുന്നു.

  ദിലീപിന്റെ രണ്ടാം ഭാര്യയുടെ പേരിലും മകളുടെ പേരിലും വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ഇഷ്ടപെട്ട ആളിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശി കാരണം വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഭർത്താവ് ആഞ്ജനേയന്റെ ഒപ്പം പോയത്. പ്രണയ വിവാഹമാണ് നല്ലതെന്നും അത് കൂടുതൽ അടത്ത് അറിയാൻ സാധിക്കും, ഭർത്താവിന്റെ ആദ്യ വിവാഹബന്ധം തകരാനുള്ള കാരണം തന്നോട് പറഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന ഉറച്ച വിശ്വാസം കൊണ്ടാണ് വിവാഹം കഴിച്ചതെന്നും അനന്യ കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS