കൊച്ചി : അങ്കമാലിയിൽ രണ്ട് മക്കൾക്കൊപ്പം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തുറവൂർ സ്വദേശിനി അഞ്ജുവാണ് മരിച്ചത്. മക്കളായ ആതിര,ആരുഷ് എന്നിവർ നേരത്തെ മരിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് രണ്ട് മക്കളെയും ചേർത്ത് നിർത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപ വാസികൾ വെള്ളമൊഴിക്കാനും തീയണക്കാനും ശ്രമിച്ചെങ്കിലും തീയണക്കാനായില്ല. തുടർന്ന് അങ്കമാലിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലതെത്തിയാണ് തീയണച്ചത്.
മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും. രണ്ട് കുട്ടികളും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെടുകയായിരുന്നു. മാതാവ് അഞ്ജുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
അഞ്ജുവിന്റെ ഭർത്താവ് അനൂപ് ഹൃദയാഘാദത്തെ തുടർന്ന് ഒരു മാസം മുൻപ് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണത്തോടെ മാനസികമായി തകർന്ന നിലയിലായിരുന്നു അഞ്ജു. ഭർത്താവിന്റെ പെട്ടെന്നുള്ള വേർപാട് താങ്ങാൻ പറ്റാത്തതിനാലാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം.