Thursday, December 7, 2023
-Advertisements-
KERALA NEWSഭർത്താവിന് ഭക്ഷണത്തിലും കുടിവെള്ളത്തിലും മരുന്ന് കലക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

ഭർത്താവിന് ഭക്ഷണത്തിലും കുടിവെള്ളത്തിലും മരുന്ന് കലക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : ഭർത്താവിന് ഭക്ഷണത്തിലും,കുടിവെള്ളത്തിലും മരുന്ന് കലക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. പാലാ മീനച്ചിൽ സ്വദേശി ആശാ സുരേഷ് (34) ആണ് അറസ്റ്റിലായത്. ആശയുടെ ഭർത്താവ് തിരുവനന്തപുരം സ്വദേശി സതീഷിന്റെ പരാതിയിലാണ് പാലാ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

-Advertisements-

പതിനാറ് വർഷങ്ങൾക്ക് മുൻപാണ് സതീഷിന്റെയും,ആശയുടെയും വിവാഹം നടന്നത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സതീഷ് 2008 മുതൽ ഭാര്യ ആശയുടെ പാലാ മുരിക്കിൻപുഴയിലുള്ള വീട്ടിലാണ് താമസം. പാലായിൽ സ്ഥിരതാമസമാക്കിയ സതീഷ് പാലാ കേന്ദ്രീകരിച്ച് പ്രമുഖ ഐക്രീം കമ്പനിയുടെ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്ത് നടത്തിയിരുന്നു. ഐസ്ക്രീം ബിസിനസ് ലാഭകരമായതോടെ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഭാര്യ ആശയുമായി നിരവധി വിഷയങ്ങളിൽ വഴക്കുണ്ടായിരുന്നതായും സതീഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വർഷങ്ങളായി ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും സതീഷ് അത് കാര്യമാക്കിയിരുന്നില്ല എന്നാൽ അടുത്തകാലത്തായി തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും ഷുഗർ കുറയുന്നതാകാം ക്ഷീണമുണ്ടാകാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടർ നൽകിയ മരുന്ന് കഴിക്കുകയും ചെയ്തു. പക്ഷെ വിട്ട് മാറാത്ത ക്ഷീണം സതീഷിനെ അലട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പത്ത് ഇരുപത് ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ സതീഷ് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

പുറത്ത് നിന്ന് ഭക്ഷണം കഴിച്ച ദിവസങ്ങളിലൊന്നും ക്ഷീണം അനുഭവപ്പെടാത്തതാണ് വീട്ടിലെ ഭക്ഷണത്തിൽ സതീഷിന് സംശയം തോന്നി തുടങ്ങിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ച സതീഷ് ഭാര്യയുടെ സുഹൃത്തായ യുവതിയോട് കാര്യങ്ങൾ വിശദീകരിക്കുകയും തനിക്ക് ഭക്ഷണത്തിൽ എന്തെങ്കിലും മരുന്ന് കലർത്തി തരുന്നുണ്ടോ എന്ന് ഭാര്യയോട് ചോദിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് യുവതി സതീഷിന്റെ ഭാര്യയോട് കാര്യം ചോദിച്ചപ്പോഴാണ് ഏഴ് വർഷത്തോളമായി ഭർത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി വെളിപ്പെടുത്തിയത്.

മരുന്നിന്റെ ചിത്രങ്ങളും വാട്സപ്പിലൂടെ ഭാര്യ യുവതിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സതീഷ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് അന്വേഷണത്തിൽ ആശ കുറ്റം ചെയ്തതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആശയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്‌ഡിൽ സതീഷിന് നൽകാനായി വാങ്ങിയ മരുന്ന് പോലീസ് പിടിച്ചെടുത്തു.

-Advertisements-