ഭർത്താവില്ലായിരുന്നെങ്കിൽ നടിയായി ജീവിക്കുന്നതിന് പകരം മറ്റെന്തങ്കിലും ചെയ്ത് ജീവിക്കേണ്ടി വന്നേനെ ; തുറന്ന് പറഞ്ഞ് സോനാ നായർ

മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സോനാ നായർ. അമ്മ, അനിയത്തി തുടങ്ങിയ വേഷങ്ങളിൽ കൂടുതലും അഭിനയിച്ചിട്ടുള താരം എല്ലാത്തിലും പുതുമ കൊണ്ട് വരുന്ന ആളുകൂടിയാണ്. സിനിമ രംഗത്ത് മാത്രമല്ല സീരിയൽ രംഗത്തും താരം സജീവമാണ്. കോമഡി വേഷങ്ങൾക്ക് പുറമെ സീരിയസ് വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.
sona nair
തൂവൽകൊട്ടാരം എന്ന ചിത്രത്തിൽ കൂടി സത്യൻ അന്തിക്കാടാണ് താരത്തിനെ സിനിമയിൽ എത്തിക്കുന്നത് പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട സോനാ തന്റെ കുടുംബ ജീവിതത്തെ പറ്റി മനസ്സ് തുറക്കുകയാണ്. വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷമാണെന്നും താരം പറയുന്നു. വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കാൻ എല്ലാം പിന്തുണയും നൽകുന്നത് വീട്ടുകാരാണ്.
sona nair
അവരാണ് തന്റെ ശക്തിയെന്നും ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം വീട്ടമ്മ അല്ലങ്കിൽ മറ്റ് ജോലിക്ക് പോകേണ്ടി വന്നേനെയും സോനാ പറയുന്നു. തമിഴ് ഭാഷയിൽ അഭിനയിച്ച ഒരു സീരിയലിൽ കൂടി അവിടെയും ആരാധകരുണ്ടെന്നും മാളിലും മറ്റും പോകുമ്പോൾ സെൽഫി എടുക്കാനും എയർപോർട്ടിൽ കൂടി യാത്ര ചെയ്യുമ്പോൾ ആളുകൾ പേര് വിളിച്ചു ഓടിവരുമെന്നും സോനാ പറയുന്നു.

Also Read  ഷൂട്ടിങ്ങിനിടെ തുടർച്ചയായി മഴ പെയ്തപ്പോൾ സലിം കുമാറിനെ മാറ്റാൻ ആവശ്യപ്പെട്ടു രാശിയില്ലാത്ത നടനാണ് എന്ന് പറഞ്ഞാണ് മാറ്റാൻ ശ്രമിച്ചത് ; വെളുപ്പെടുത്തലുമായി റാഫി