ഭർത്താവ് ഇല്ലാത്ത നേരത്ത് വീട്ടിലെത്തിയ കാമുകനുമായി കിടക്ക പങ്കിടുന്നത് കണ്ട ഭർതൃ മാതാവിനെയും പിതാവിനെയും മരുമകൾ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി

ന്യുഡൽഹി : മകന്റെ ഭാര്യയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധം കയ്യോടെ പിടികൂടിയ ഭർത്താവിന്റെ മാതാപിതാക്കളെ മരുമകളും കാമുകനും ചേർന്ന് കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മഞ്ജീത് സിങ്, ഭാര്യ ഗുർമീത് സിങ് എന്നിവരുടെ മൃദദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്റെ ഭാര്യയും കാമുകനും ചേർന്നാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.

അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം ചെയ്യാനുള്ള കാരണം യുവതി വെളിപ്പെടുത്തിയത്. ഭർത്താവ് ഇല്ലാത്ത നേരത്ത് വീട്ടിലെത്തിയ കാമുകനുമായി കിടക്ക പങ്കിടുന്നത് ഭർതൃ മാതാവ് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവതി പോലീസിൽ മൊഴി നൽകി.

  രോഹിത് വെമുല കേരളത്തിലായിരുന്നെങ്കിൽ അദ്ദേഹത്തിന് ആ-ത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടകുമായിരുന്നില്ലെന്ന് മുഹമ്മദ്‌ റിയാസ്: പ്രസ്താവനയ്ക്കെതിരെ ദളിത്‌ വിദ്യാർത്ഥിനി രംഗത്ത്

മകൻ രവീന്ദർ സിങ് രാത്രി ജോലി കഴിഞ്ഞ്ഞെത്തിയപ്പോഴാണ് മാതാപിതാക്കളെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രവീന്ദർ സിങ് പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest news
POPPULAR NEWS