ഭർത്താവ് എന്നത് അവസാന വാക്കല്ല വിവാഹ ബന്ധം പിരിയുന്നത് നല്ലതാണ്; ശ്രീലക്ഷ്മി അറക്കൽ

സ്ത്രീകൾക്കെതിരെയുള്ള പല സാമൂഹിക വിഷയങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ തുറന്നടികയും പ്രതികരിക്കുകയും ചെയ്യുന്ന എഴുത്തുകാരിയാണ് ശ്രീലക്ഷ്മി അറക്കൽ. ഇപ്പോൾ സ്നേഹത്തെ കുറിച്ചും പരസ്പര ബന്ധത്തെ കുറിച്ചും ശ്രീലക്ഷ്മി എഴുതിയ കുറിപ്പ് വൈറലാവുകയാണ്. ജീവിതത്തിൽ പലപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതെല്ലാം സ്ത്രീയുടെ മേൽ കെട്ടിവെച്ചു കൊണ്ടുള്ള പ്രവണതയാണ് ഇന്ന് സമൂഹത്തിൽ മിക്കയിടങ്ങളിലും നടക്കുന്നത്. ഭർത്താവെന്ന് പറയുന്നത് നിങ്ങളുടെ അവസാന ശരണവാക്കല്ല. അവർ നിങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് കണ്ടാൽ നിങ്ങൾക്ക് പറ്റില്ലെന്ന് കണ്ടാൽ ധൈര്യത്തോടെ അവരെ വേണ്ടെന്നു വെയ്ക്കാൻ തയ്യാറാവുകയെന്നും ശ്രീലക്ഷ്മി അറയ്ക്കൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

പലകാലത്തും സ്നേഹം എന്ന് നടിച്ച് പുരുഷൻമാർ സ്ത്രീകളെ toxic relationship ഇൽ കൊണ്ടാക്കി പെടുത്തി കളയാറുണ്ട്. ചില ക്രി-മിനൽ മെന്റാലിറ്റിയുളള ആളുകളുടെ കൈകളിൽ ചില പാവംപിടിച്ച പെൺകുട്ടികൾ എത്തിപ്പെട്ടാൽ പെൺകുട്ടിയേ ചൂഷണം ചെയ്ത് അവർ പണവും പ്രശസ്തിയും ഉണ്ടാക്കും. പാവംപിടിച്ച ഈ സ്ത്രീകൾപോലും അറിയുന്നുണ്ടാവില്ല താൻ ഒരു ഇരയാണെന്ന്സ്നേഹം എന്ന വികാരം കൊണ്ട്; ഒറ്റക്ക് ജീവിക്കാനുളള; തന്റെയിടം ഒറ്റക്ക് കണ്ടെത്താനുളള കോൺഫിഡൻസില്ലാത്തത്കൊണ്ട് ഭർത്താക്കൻമാരുടെ അടിമകളായി ഭാര്യമാർ ഇങ്ങനെ കഴിഞ്ഞ് കൂടും. എന്തൊക്കെ പ്രശ്നം വന്നാലും അത് ആ കുടുംബത്തിലെ സ്ത്രീയുടെ മേൽ സമൂഹം ചാർത്തികൊടുക്കുകയും ചെയ്യും. അപ്പോഴും ചുറ്റുപാട് എന്താ നടക്കുന്നത് എന്ന് പോലും ആ സ്ത്രീകൾ ചിന്തിക്കില്ല. ഭർത്താവിനേയും മക്കളേയും പരിചരിക്കുന്നതിലും അവരെ സന്തോഷിപ്പിക്കുന്നതിലും അവർ ആനന്ദം കണ്ടെത്തും.

ഈ ഭർത്താക്കൻമാർ അകാലത്തിൽ മരണപ്പെട്ടാൽ പിന്നീട് ആകെ മൊത്തം ഒരു ശൂന്യത ആകും ആ സ്ത്രീകൾക്ക്. എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്നറിയാതെ മരവിച്ച അവസ്ഥ! പിന്നീട് അവർ ഒരു കൊച്ചുകുട്ടിയേപോലെ എല്ലാം ആദ്യം മുതൽ പഠിക്കും. കടയിൽ പോകാൻ , സാധനം വാങ്ങാൻ , ബാങ്കിൽ പോകാൻ etc… ഞാനീ പ്രതിഭാസം സ്വന്തം കുടുംബത്തിൽ കണ്ടതാണ്. അതുകൊണ്ട് പ്രിയപെണ്ണുങ്ങളേ…
ഭർത്താവ് എന്ന് പറയുന്നത് അവസാന ശരണവാക്കല്ല. അവര് നിങ്ങളെ ചൂഷണം ചെയ്യുന്നു, എനിക്കിനി ഇത് പറ്റില്ല എന്ന് തോന്നിയാൽ വിട്ട്പോരാനുളള ധൈര്യം എടുക്കുക. ഡൈവേഴ്സ് നല്ലതാണ്പണ്ടൊക്കെ അടിമത്തത്തിന്റെ അടുക്കള വേർഷനുകളായിരുന്നെങ്കിൽ ഇന്ന് അടിമത്തത്തിന്റെ digital version ലേക്ക് പലരും മാറിയിട്ടുണ്ട്. നല്ല നാളെ വരട്ടേ.. പാവം പിടിച്ച പെണ്ണുങ്ങൾ വീട്ടിലെ ആണുങ്ങൾ ചെയ്യുന്ന കൊളളരുതായ്മയുടെ പേരിൽ ക്രൂശിക്കപ്പെടാതെ ഇരിക്കട്ടേ.. അടിമത്തചങ്ങലപൊട്ടിച്ചെറിഞ്ഞ് ചിലർ സ്വതന്ത്ര്യരായി കാണാനുളള ആഗ്രഹത്തോടെ നിർത്തുന്നു. (അറക്കൽ ലച്ചൂമ്മാ സുവിശേഷം. രണ്ട് അദ്ധ്യായം: നാലാം പാരഗ്രാഫ്)