ഭർത്താവ് രാകേഷിനെക്കാൾ താൻ വിളിക്കാറുള്ളത് കൃഷ്ണനെ ; വെളിപ്പെടുത്തലുമായി സുജ കാർത്തിക

ജയറാം ചിത്രമായ മലയാളി മാമൻ വണക്കം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് സുജ കാർത്തിക. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇരുപത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിർത്തകി കൂടിയായ സുജ 2010 ലാണ് രാകേഷ് കൃഷ്ണനെ വിവാഹം കഴിച്ചത്. ക്ലാസിക്കൽ നൃത്ത സമയത്ത് ഏറ്റവും കൂടുതൽ കളിച്ചത് കൃഷ്ണ നീ ബേഗനേ എന്ന കീർത്തനമാണെന്നും അത് ചെയ്യുമ്പോൾ കൃഷ്ണൻ അരികിൽ ഉള്ള പോലെ തോന്നാറുണ്ടെന്നും താരം പറയുന്നു.

ജനിച്ചത് വൈക്കത്തും വളർന്നത് എറണാകുളത്തുമാണെന്നും രണ്ട് ഇടതും ദേശനാഥൻ മഹാദേവനായത് കൊണ്ട് സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ വൈക്കത്തപ്പാ എന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു. ഭർത്താവിന്റെ പേര് കിച്ചു എന്നാണെന്നും അദ്ദേഹത്തെയും അമ്മയെയും വിളിക്കുന്നതിലും കൂടുതൽ വൈക്കത്തപ്പാ എന്നാണെന്നും താരം പറയുന്നു.

Also Read  ഭാര്യ എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ടത് ഒന്നും അവർ രണ്ടുപേരിൽ നിന്നും ലഭിച്ചില്ല ; വിവാഹ മോചനങ്ങളെ കുറിച്ച് മീര വാസുദേവ്

അധികം തിരക്കില്ലാത്ത ഷേത്രങ്ങളിൽ ദീപാരാധന കാണുന്നതാണ് ഇഷ്ടമെന്നും നിറയെ പോസറ്റീവ് എനർജി നിറയ്ക്കുമെന്നും നമ്മളിലെ നെഗറ്റീവ് എനർജി ദൂരെയാകറ്റാൻ ഇത് സഹായിക്കുമെന്നും സുജ പറയുന്നു. ഇതേ പോലെ മുകാംബിക ഷേത്രത്തിലും ദർശനം നടത്താൻ തനിക്ക് ഇഷ്ടമാണെന്നും അവിടെ നിന്നും ലഭിക്കുന്ന ശാന്തിയും സമാധാനവും പറഞ്ഞു അറിയിക്കാൻ കഴിയാത്തതാണെന്നും താരം പറയുന്നു.