ഭർത്താവ് വിജയ്യെ നശിപ്പിച്ചത് ആരെന്ന് കമന്റ്‌; അമല പോൾ നൽകിയ മറുപടി

മലയാളത്തിൽ അടക്കം നിരവധി സിനിമകൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് അമലാ പോൾ. ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയ താരം പിന്നീട് മുൻ നിര നായകന്മാരുടെയും നായികയായി താരം അഭിനയിച്ചു വരുകയാണ്. സിന്ധു സമവോളി എന്ന ചിത്രത്തിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരം മൈന എന്ന ചിത്രത്തിൽ കൂടി തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2014 ൽ സംവിധായകൻ എ എൽ വിജയ്യെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം നീണ്ടുനിന്നില്ല.

2017 ൽ ഇരുവരും ബന്ധം വേർപെടുത്തുകയായിരുന്നു. അമലയുടെ അമിതമായ അഭിനയ മോഹം കാരണമാണ് ബന്ധം പിരിഞ്ഞതെന്ന് വിജയെയുടെ ബന്ധുക്കളും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും സിനിമകളുടെയും അറിയിപ്പുമായി താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംസാരിക്കാറുമുണ്ട്.

  ഭർത്താവിന്റെ പുറത്ത് ഇരുന്ന് ആന കളിക്കുന്ന ചിത്രങ്ങൾ പുറത്ത്തുവിട്ട് നമിത, ഞെട്ടി ആരാധകർ

അടുത്തകാലത്ത് ഭർത്താവിന്റെ കൈകളാൽ കൊ ല്ലപ്പെട്ട അമേരിക്കയിലെ നഴ്സിന്റെ മരണത്തിന് കാരണം ഗാർഹിക പീ-ഡനമാണെന്ന തരത്തിൽ ഒരു പോസ്റ്റ്‌ അമല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ നിരവധി കമെന്റുകളാണ് നിറഞ്ഞത്. മുൻ ഭർത്താവ് വിജയ്യെയുടെ ജീവിതം നശിപ്പിച്ചത് ആരാണെന്നും അതിനെ എന്താണ് വിളിക്കേണ്ടതെന്നും കമന്റും ഇതിന് താഴെ വന്നിരിന്നു. അതിന് മറുപടിയായി തനിക്ക് തന്നോട് തന്നെയുള്ള ഇഷ്ടമെന്നും അതിനെ ആത്മാഭിമാനമെന്നും വിളിക്കാമെന്നും അമല മറുപടി കൊടുത്തു

Latest news
POPPULAR NEWS