ഭർത്താവ് വിദേശത്ത് പോയതോടെ സൂപ്പർമാർക്കറ്റിലെ ജോലിക്കാരനുമായി പ്രണയം, രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ആവിശ്യം അറിയിച്ചപ്പോൾ കാമുകൻ എതിർത്തു ; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വള്ളിക്കുന്നം : ഭർതൃ വീട്ടിലേക്ക് കാമുകനെ വിളിച്ച് വരുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. പ്രവാസിയായ തെക്കേമുറി ആനക്കാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിതയാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

പ്രവാസിയായ ഭർത്താവ് സതീഷ് അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് സവിത ആത്മഹത്യ ചെയ്തത്. രണ്ട് വർഷം മുൻപാണ് സവിതയും സതീഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം സതീഷ് വിദേശത്തേക്ക് പോയതോടെ സവിത അടുത്തുള്ള സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറിയിരുന്നു.

ഇതിനിടയിൽ ജോലി ചെയ്തിരുന്ന സൂപ്പർമാർക്കറ്റിലെ സഹപ്രവർത്തകനായ യുവാവുമായി സവിത പ്രണയത്തിലായതോടെ ജോലിക്ക് പോകുന്നത് വീട്ടുകാർ എതിർത്തിരുന്നു. തുടർന്ന് കുറച്ച് നാളായി സവിത ജോലിക്ക് പോയിരുന്നില്ല. ഭർത്താവ് സതീഷ് നാട്ടിലേക്ക് വരുന്നെന്ന വിവരം അറിഞ്ഞ അന്ന് രാത്രി സവിത കാമുകനായ യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് തന്നെ കൊണ്ട് പോകണമെന്ന് സവിത കാമുകനോട് ആവിശ്യപെട്ടതായും എന്നാൽ കാമുകൻ അതിന് തയാറായില്ല എന്നുമാണ് പോലീസ് സംശയിക്കുന്നത്.

  നിയമങ്ങൾ പാലിച്ചു ലളിതമായി വിവാഹം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ആശംസകളുമായി മഞ്ജു വാര്യർ

കാമുകൻ തന്റെ ആവിശ്യത്തിന് എതിർപ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റം ഉണ്ടാവുകയും സവിത ആത്മഹത്യ ഭീഷണി മുഴക്കി വീടിനകത്തേക്ക് കയറിപ്പോയി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും സവിതയുടെ അനക്കം കേൾക്കാത്ത യുവാവ് വാതിലിൽ കൊട്ടി ബഹളമുണ്ടാക്കി കടന്ന് കളയുകയായിരുന്നു. വീട്ടിലുള്ള മറ്റുള്ളവർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് സവിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതേസമയം സവിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സവിതയുടെ കുടുംബം ആരോപിക്കുന്നു.

Latest news
POPPULAR NEWS