ഭർത്താവ് ശരീരഭാഗങ്ങൾ നക്കിക്കുകയും മർദിക്കുകയും ചെയ്‌തെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം : ഭർത്താവ് ശരീരഭാഗങ്ങൾ നക്കിക്കുകയും മർദിക്കുകയും ചെയ്‌തെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ നിർമൽ മോഹനാണ് പോലീസ് പിടിയിലായത്. വിവാഹം കഴിഞ്ഞതിന് ശേഷം ബാംഗ്ലൂരിൽ താമസിക്കുന്നതിനിടെയാണ് ഭർത്താവായ നിർമൽ മോഹൻ ഉപദ്രവിച്ചതെന്നും കാൽ അടക്കമുള്ള ശരീര ഭാഗങ്ങൾ നിർബന്ധിച്ച് നക്കിച്ചതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഉപദ്രവം സഹിക്കാനാവാതെ നാട്ടിലെത്തിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. നാട്ടിലെത്തിയ ശേഷവും ഭർത്താവ് ചെറായിലെ യുവതിയുടെ വീട്ടിലെത്തി യുവതിയെയും വീട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.

  ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ധ

ബാംഗ്ലൂരിൽ ഒരുമിച്ച് താമസിക്കുമ്പോഴാണ് നിർമൽ മോഹൻ ഭാര്യയെ ഉപദ്രവത്തിന് ഇരയാക്കിയത്. ഭർത്താവ് ലഹരിമരുന്നിന്ന് അടിമയാണെന്നും നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. മുഖത്ത് അടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഉപദ്രവത്തിനൊപ്പം നിർബന്ധിച്ച് കാൽ അടക്കമുള്ള ശരീര ഭാഗങ്ങൾ നക്കിക്കുക പതിവായിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും നിർമൽ മോഹനെ അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Latest news
POPPULAR NEWS