മമത മോഹൻദാസിനോട് പ്രണയം തോന്നി പക്ഷെ പുറത്ത് അറിഞ്ഞപ്പോൾ ഭയങ്കര വിഷയമായി

ഋതു എന്ന ചിത്രത്തിൽ കൂടി മലയാള പ്രേക്ഷകർക്ക് പരിചിതനായ താരമാണ് ആസിഫ് അലി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച ആസിഫ് മുൻനിര താരമായി ഉയർന്നു വരുകയായിരുന്നു. അഭിനയ രംഗത്ത് എത്തുന്നതിന് മുൻപേ അവതരണ രംഗത്തും ആസിഫ് സജീവമായിരുന്നു. ആദ്യമൊക്കെ ഒരുപാട് സിനിമകൾ പരാജപെട്ടെങ്കിലും പിന്നീട് തുടർച്ചയായി സിനിമകൾ വിജയിക്കുകയായിരുന്നു.

ഋതു ചിത്രത്തിന് ശേഷം ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിൽ ആസിഫിന്റെ നായികയായി എത്തിയത് മമ്ത മോഹൻദാസാണ്. വളരെ കുറച്ച് സീനുകൾ മാത്രമുള്ള സിനിമയിൽ ആസിഫിന്റെ അഭിനയം പക്ഷേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ സിനിമ കഴിഞ്ഞപ്പോൾ ഒരുപാട് വിവാദങ്ങൾ ഉണ്ടായെന്നും ആസിഫ് അലി പറയുന്നു. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read  മമ്മുട്ടിയുടെ അമ്മയായി അഭിനയിച്ചത് പലർക്കും ഇഷ്ടപ്പെട്ടില്ല നീരസം അറിയിച്ച് നിരവധിപേർ തനിക്ക് കത്തെഴുതി ; തുറന്ന് പറഞ്ഞ് കവിയൂർ പൊന്നമ്മ

സത്യേട്ടൻ തന്നെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചെന്നും അതിലെ തന്റെ വേഷവും കഥയും ആദ്യമേ പറഞ്ഞെന്നും ഒരു കുട്ടിയുടെ അച്ഛനായിട്ടാണ്‌ തന്റെ വേഷമെന്ന് കേട്ടപ്പോൾ ഞെട്ടി പോയെന്നും താരം പറയുന്നു. പക്ഷേ അദ്ദേഹത്തെ പോലെ ഒരാൾ വിളിച്ച കാര്യം ഓർത്തപ്പോൾ തനിക്ക് അത് ഭാഗ്യമായി തോന്നിയെന്നും, അത് കൊണ്ട് അപ്പോൾ തന്നെ സിനിമയിൽ അഭിനയിക്കാമെന്ന് ഏറ്റെന്നും താരം പറയുന്നു. ഷൂട്ടിംഗ് സൈറ്റിൽ ആദ്യം മമതയെ കണ്ടപ്പോൾ പേടിച്ചുപോയെന്നും ഒരു സോങ് സീനിലാണ് ആദ്യമായി കണ്ടതെന്നും അതിന് ശേഷം ഒരു അഭിമുഖത്തിൽ മമ്തയോട് പ്രണയം തോന്നിയ കാര്യം പറഞ്ഞെന്നും അത് വലിയ വിവാദമായി മാറിയെന്നും ആസിഫ് പറയുന്നു.