മകനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ ; മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ അമ്മയുടെ മൊഴി

പാലക്കാട് : മൂന്ന് വയസുകാരനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മകന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് അമ്മ പോലീസിൽ മൊഴി നൽകി. സംഭവത്തിൽ കാമുകന് ബന്ധമില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രതി ഒറ്റയ്ക്കാണെന്നും പോലീസ് അറിയിച്ചു.

ചൊവാഴ്ചയാണ് ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീറിന്റെയും ആസിയയുടേയും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയ പാടുകളുമുണ്ടായിരുന്നു. സംശയത്തെ തുടർന്ന് ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

  ബാല അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന് പറഞ്ഞ്, എന്നാലും രണ്ട് ലക്ഷം രൂപ നൽകി ; അണിയറ പ്രവർത്തകർ പറയുന്നു

സമൂഹ മാധ്യമത്തിലൂടെ പരിചയപെട്ട യുവാവിനൊപ്പം ജീവിക്കുന്നതിനായാണ് മകനെ കൊലപ്പെടുത്തിയതെന്നും ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും ആസിയ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ആസിയ വിവാഹിതയായതും കുഞ്ഞ് ഉള്ളതായും കാമുകൻ അറിഞ്ഞിരുന്നില്ല.

Latest news
POPPULAR NEWS