മകന്റെ കയ്യിൽ നിന്നും ലോട്ടറി വാങ്ങിയ അമ്മയ്ക്കും കൂട്ടുകാർക്കും അടിച്ചത് ഒരു കോടി

കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പറിലൂടെ കോടിപതിയായത് ഇടുക്കി സ്വദേശി 24ലു കാരനായ അനന്തുവാണെങ്കിൽ, അതെ തിരുവോണം ബമ്പറിലൂടെ ഒരു കൂട്ടം കോടിപതികളും ഉണ്ടായി. ആറു വീട്ടമ്മമാരാണ് ഒരേ സമയം കോടിപതികൾ ആയിരിക്കുന്നത്. തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരുകോടി രൂപ നേടിയതിലൂടെയാണ് ത്രിശൂർ ആനത്തടം സ്വദേശികളായ വീട്ടമ്മമാർക്ക് ഈ അപൂർവ്വ ഭാഗ്യം കൈവന്നത്.

6 പേർ ചേർന്നാണ് ലോട്ടറി എടുത്തത്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങരവീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്ബില്‍ അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവരാണ് കോടിപതികളായത്. ഓരോരുത്തരും 100 രൂപ പിരിവിട്ട് വാങ്ങിയ രണ്ട് ടിക്കറ്റുകൾകളിലാണ് ഭാഗ്യം കടാക്ഷിച്ചത്. ഓമനയുടെ മകൻ ലോട്ടറി വില്പനക്കാരനാണ്. അയാളുടെ കയ്യിൽ നിന്നും വാങ്ങിയ ലോട്ടറിക്കാണ് രണ്ടാം സമ്മാനം അടിച്ചത്.

Also Read  ബിജെപിയും യുഡിഎഫും സയാമീസ് ഇരട്ടകളെ പോലെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ