മകന്റെ തെറ്റിന് മാപ്പ് ചോദിച്ച മാലാ പാർവ്വതി സ്ത്രീ സമൂഹത്തിന് അഭിമാനമാണെന്ന് ചലച്ചിത്ര താരം ഹരീഷ് പേരടി

നടി മാല പാർവതിയുടെ മകൻ അനന്തകൃഷ്ണൻ മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീതിന് അ-ശ്ലീല സന്ദേശങ്ങളും ന-ഗ്‌ന ചിത്രങ്ങളും അയച്ച സംഭവത്തിൽ തെളിവുകൾ സഹിതം നിരത്തി കൊണ്ട് ഇരയായ സീമ വിനീത് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. സംഭവം വലിയ രീതിയിലുള്ള വിവാദവുമായും മാറിയിരുന്നു. നിരവധി പ്രമുഖരാണ് വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. എന്നാൽ ഇരുവരും പരസ്പര സമ്മത പ്രകാരമാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും മാലാ പാർവതി പറഞ്ഞിരുന്നു.

സംഭവത്തെ തുടർന്ന് നിരവധി ആളുകളാണ് മാലാ പാർവതിയ്ക്കും മകനുമെതിരെ സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള ആ-ക്രമണങ്ങൾ നടത്തിയത്. എന്നാൽ ഇപ്പോൾ സംഭവത്തിൽ മാലാ പാർവതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരമായ ഹരീഷ് പേരടി. മാലാ പാർവതി നിങ്ങൾ സ്ത്രീ സമൂഹത്തിനു അഭിമാനമാണെന്ന് പറഞ്ഞു കൊണ്ടണ് ഹരീഷ് പേരടി വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

മാലാ പാർവതി നിങ്ങൾ സ്ത്രി സമൂഹത്തിന് അഭിമാനമാണ്… ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു… എന്നിട്ടും പരാതികൾ ഉണ്ടെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ ആവിശ്യപ്പെട്ടു… ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു… ഇതിലും കൂടുതൽ അവർ എന്താണ് ചെയേണ്ടത് ?… സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇത്രയും ധീരമായ നിലപാടെടുക്കാൻ പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന എത്ര സ്ത്രികൾ തയ്യാറാവും?…

ഈ നിലപാടിന്റെ പേരിൽ അവരെ ആ-ക്രമിക്കുന്നത്.. അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്.. സ്വന്തം മകൻ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്ക്രീൻ ഷോട്ടുകൾ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല.. എന്തായാലും ഇരകൾ ഇപ്പോഴും സ്ത്രികളാണ്..